രാഗിണി (കവിത)


രാഗിണീ, ശ്യാമനീരദ ശൈത്യവാനിലെൻ

മഹിതേ, കലാവതീ, നിൻവര−അഭയമുദ്രകൾ!

രാഗിലേ, നൃത്തമാടിവാ താരമിഴികൾകൂന്പി, 

നീ ശ്രീയെഴുന്നിതാ എന്നശ്രുപൂജകൾ!

ഉൾപ്പടർപ്പിലെൻമൊഴി ഇല മഴനനയുന്നു, 

മിന്നിവെട്ടമായ് ചങ്കിൽ ഇടി തുളയ്ക്കുന്നു!

കരുണ കാറ്റതിലെങ്ങുകൊണ്ടുപോയ്

മടങ്ങിയെത്തുകെൻ മൗനവീണവാദിനി!

ഇടയുമോർമ്മകൾ “അതിമധുര”മാണതിൻ

മധുനുണഞ്ഞത്രയുന്മത്തനാണുഞാൻ!

കിളികൾ വിട്ടൊരു കിളർന്നശാഖിയായ്

കൊഴിഞ്ഞുപോകുവാൻ തളിർ പാകമായ്!

ചുരം കടന്നതാ വരുകയാണിരുൾ

മുറിവുമാത്രമായ് ആശാശകടമായി നീ!

മുനന്പിലേക്കിനിയധികമില്ലല്ലോ

കുറുകെനിൽക്കാം ഞാൻ സുരഭീ സുന്ദരീ!

തരളഹൃദയമീ വഴികളെങ്ങുമെൻ

കുളിരുകൊള്ളുവാൻ തുഷാരമില്ലയോ!

ഉരുകിവീഴുകെൻ ചുടുനിശ്വാസമേ

താഴ്‌വരമലയിടുക്കുകൾ ഹാ, മതിമറക്കട്ടെ!

ആ തകിലുമായി നീ ഇളകിവന്നു വെൺ

മുടിമലരുകൾ എറിഞ്ഞു നൽകുക!

മണംപരന്നു നിൻ സ്വരമടർന്നതിൽ

സ്വയമലിഞ്ഞുഞാൻ ഇനിലയിക്കട്ടെ!

എൻ ഒരുവരിപ്രാണനതിലിരിപ്പുണ്ട്

ഖര−വൈഖരി ഉപാംശു നിന്നമരമന്ത്രണം!

നിഗൂഢം എന്നു, നിന്നമൃതധാരയിൽ

അതുകുറിക്കുവാൻ ഞാൻ പ്രാപ്തനായിടും ?

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed