ട്വിറ്റർ ഏറ്റെടുക്കാനുള്ള ഇടപാട് തത്കാലം നിർത്തിവച്ചിരിക്കുകയാണെന്നു മസ്ക്


ട്വിറ്റർ 44 ബില്യൺ ഡോളറിന് ഏറ്റെടുക്കാനുള്ള ഇടപാട് തത്കാലം നിർത്തിവച്ചിരിക്കുകയാണെന്നു ടെസ്‌ല മേധാവി എലോൺ മസ്ക്. വ്യാജ, സ്പാം അക്കൗണ്ടുകൾ കുറഞ്ഞത് അഞ്ചു ശതമാനം ട്വിറ്റർ ഉപയോക്താക്കളെ പ്രതിനിധീകരിക്കുന്നുണ്ടെന്നാണ് കരുതുന്നത്. ഇതു സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഇടപാട് തത്കാലം നിർത്തിവച്ചതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞ മാസമാണ് എലോൺ മസ്കിനു ട്വിറ്റർ കൈമാറാൻ കന്പനിയുടെ ഡയറക്ടർ ബോർഡ് തീരുമാനിച്ചത്.

You might also like

Most Viewed