റി­നി­ മബലം... കഥകളു­ടെ­ നെ­യ്ത്തു­കാ­രി­


“നമു-ക്കി-ടയി-ലെ- ആകാ-ശദൂ-രം

മനസ്സു-കളു-ടെ- ദൂ-രമാ-യി- കു-റയും

റി-ലയൻ-സും ജീ-മെ-യി-ലും

ദൂരം അക്ഷരങ്ങളായി മാറ്റും

അപ്പോൾ വാക്കുകളായി 

നീ- മു-ന്നിൽ വരും”

റിനിയുടെ ഈ നിമിഷ കവിത, അവരുടെ സൗഹൃദങ്ങളുടെ  ആത്മാർഥതയിലേയ്ക്ക്  വിരൽചൂണ്ടുന്നു. 2010ൽ പ്രസിദ്ധീകരിച്ച ബുക്ക് “റിട്ടേൺ‍ ഫ്ളൈറ്റ്”
പന്ത്രണ്ട് കഥകളുടെ സമാഹാരമാണ്. ചെറുകഥകൾ ധാരാളമായി  എല്ലാ പത്രങ്ങളിലും മാസികകളിലും ഓൺലൈൻ പത്രമാസികകളായ വാരാന്ത്യമാധ്യമം, ദേശാഭിമാനി, പുഴ.കോം, സമകാലിക മലയാളം വാരിക, പ്രവാസ ചന്ദ്രിക, വനിത, ദേശാഭിമാനി വാരിക, മുംബേ കാക്ക, മഴവിൽ ഓൺ ലൈൻ, ചിന്ത.കോം ഇതു കൂടാതെ ലേഖനങ്ങൾ പലതും ദേശാഭിമാനി മാസികയിലും, അഭിമുഖങ്ങൾ ചന്ദ്രിക മാസികയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കഥകൾ എഴുതുന്നതിൽ എല്ലാവരും ഒരു പോലെ വിദഗ്ദ്ധർ, കഥകൾ എഴുതുന്നവരെക്കുറിച്ചുള്ള അഭിപ്രായം

റിനി−: നല്ല നുണകൾ എഴുതുന്നവരാണ് നല്ല എഴുത്തുകാർ. എല്ലാ വികാരങ്ങളും അൽപ്പം ഒന്ന് ‘എക്സാജുറേറ്റ്” ചെയ്യണം. മനസ്സിനെ കീറിമുറിക്കാനാവണം.വായിച്ചുകഴിഞ്ഞാൽ വർ‍ഷങ്ങളോളം കഥകൾ മനസ്സിൽ തങ്ങിക്കിടക്കണം, ഓർ‍മ്മയിൽ അതുണ്ടാക്കിയ മുറിവുകൾ ചോര കിനിഞ്ഞ് നിൽ‍‌ക്കണം.  അവിടെയാണ്  എഴുത്തുകാരുടെ കഴിവ്.

‘മോഡേൺ കഥകൾ’ കുറച്ചുകൂടി വിശദാംശങ്ങളിലേക്കു പോകുന്നില്ല , ബന്ധങ്ങളെക്കുറിച്ച്, ശാരീരിക ബന്ധങ്ങളെക്കുറിച്ച്?

ഉണ്ട്, ഇപ്പോൾ ഒന്നുകൂടി ബോൾ‍ഡ് ആയി തുറന്നെഴുതുന്നു. അതിന് മടി കാണിക്കുന്നില്ല. ആലോചിച്ചുനോക്കുന്പോൾ ബന്ധങ്ങൾ ഒക്കെ സ്വാഭാവികമല്ലേ? പിന്നെന്തിന് എഴുതാതിരിക്കണം.

സഭ്യതയുടെ മൂടുപടം ആധുനിക ചിന്താഗതിയാണോ, അതോ മാറ്റത്തിന്റെ  സ്വഭാവം  ആണോ?

ആധുനിക കഥകൾ‍ക്ക് തുറന്നെഴുതുന്ന പ്രവണതയല്ലേ? ‘ക്യുരിയോസിറ്റി‘ മനുഷ്യ സ്വഭാവത്തിന്റെ ഒരു വശമായതിനാൽ‍ അത്തരം കഥകൾ‍ക്ക് ധാരാളം വായനക്കാരും ഉണ്ടാവും. വായിക്കുവാൻ‍ എത്തരം കഥകൾ‍ തിരഞ്ഞെടുക്കണം എന്ന  സ്വാതന്ത്ര്യം വായനക്കാരനുണ്ടല്ലോ!

ഇന്റെർനെറ്റും, ഫേസ് ബുക്കും, ഒക്കെ വന്നതിന്റെ ഭാഗമായി, വായനക്കാരുമായി  സംസാരിക്കാനും, അഭിപ്രായങ്ങൾ അറിയാനും, നന്നായി എഴുതാനും സാധിക്കുന്നുണ്ടോ?

കഥകൾ ഇ-മെയിൽ വഴി പെട്ടന്ന് ആനുകാലികങ്ങൾ‍ക്ക് അയച്ചുകൊടുക്കാമെന്നത് ഒരു അനുഗ്രഹമാണ്. ഫേസ്ബുക്ക്, ബ്ലോഗ് പോലെയുള്ളിടത്ത് കഥകൾ പോസ്റ്റ് ചെയ്താൽ ഉടൻ തന്നെ വായനക്കാരുടെ ഫീഡ് ബാക്ക് കിട്ടും. അവരുടെ ഫീഡ് ബാക്ക് നമ്മെ മറ്റൊരു വിധത്തിൽ ചിന്തിപ്പിക്കുകയും നല്ലതെന്ന് തോന്നിയാൽ വ്യത്യാസങ്ങൾ വരുത്തുകയും ചെയ്യാം. ഇത്തരം സോഷ്യൽ നെറ്റ്‌വർ‍ക്കുകൾ എഴുത്തുകാർ‍ക്ക് ഒരു പ്രോത്സാഹനം ആണ്. പക്ഷെ അവിടെ എഴുതുന്നവർ‍ എല്ലാം മഹത്തായ എഴുത്തുകാർ‍ ആണെന്നുള്ള ധാരണ പലർ‍ക്കും ഉണ്ടാകുന്നുണ്ട്. 

മനോരമ, മാതൃഭൂമി, മംഗളം എന്നീ വാരികളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന  കഥകളുടെ വായന ഇന്ന് ലോകം മുഴുവനും എത്തിപ്പിടിക്കുന്നു

ഇപ്പറഞ്ഞ വാരികകൾ‍ക്കെല്ലാം വിദേശ വായനക്കാർ ഉണ്ട്. ഈ മാസികകളെല്ലാം കേരളത്തിൽ നിന്നയച്ചാൽ രണ്ടാഴ്ചകൊണ്ട് അമേരിക്കയിൽ എത്തും. അൽപ്പം ലേറ്റായി കഥകളും കവിതകളും വായിക്കുമെന്നേയുള്ളു. പിന്നെ പല മാസികകളും ഓൺലൈനിൽ  ലഭ്യമാണ്.

 

ധൃതിപിടിച്ച ജീവിതത്തിനിടയിൽ കഥകൾക്കായി സമയം  കണ്ടെത്തെറുണ്ടോ, ഇല്ലാത്തപക്ഷം നഷ്ടബോധം  ഉണ്ടാകാറുണ്ടോ?

കഥകൾ‍ക്കായി സമയം കണ്ടെത്താൻ ശ്രമിക്കാറുണ്ട്. അക്ഷരങ്ങളിൽ നിന്ന് അധികം മാറി നിൽ‍ക്കാനാവില്ല. മാറി നിന്നാൽ‍ എന്തോ നഷ്ടബോധം തോന്നും.എന്നാൽ എപ്പോഴും എഴുത്ത് വരികയുമില്ല. എന്റെ ഭർ‍ത്താവ് ജേക്കബ് കവിയും ചെറുകഥാകൃത്തുമാണ്. അതിനാൽ ഒരാൾ കഥകൾ‍ക്കായി സമയം കണ്ടെത്തിയാൽ മറ്റെയാൾ‍ക്കത് മനസ്സിലാവും. അന്യോന്യം നിരൂപകരായി മാറുകയും ചെയ്യും, പുറം ലോകത്തിന് മുന്‍പിലേക്ക് കൃതികൾ  എറിയും മുന്പ്.

എങ്ങിനെയാണ്  കഥകൾക്ക് തുടക്കം  ഇടുന്നത്? മനസ്സിലോ, കടലാസ്സിലോ?

കഥകളൾ രൂപം കൊള്ളുന്നത് മനസ്സിൽ‍ തന്നെ. അത് കന്പ്യൂട്ടറിൽ  വരുന്പോൾ‍ ചിലപ്പോൾ അതിന്റെ ഗതി മാറിയെന്നും വരാം. ചിലപ്പോൾ ഒഴുകുന്നതു വേറൊരു വഴിയെ ആയിരിക്കും.

കഥകളിൽ കൂട്ടുകാരും, ബന്ധങ്ങളും, കഥാപാത്രങ്ങൾ

ഞാൻ ആദ്യം എഴുതിയ ചില കഥകളിൽ കഥാപാത്രങ്ങളായി  എന്റെ കൂട്ടുകാരോ ഞാൻ  അറിയുന്നവരോ ഉണ്ട്. പിന്നീട്  കൂട്ടുകാരും ബന്ധങ്ങളും ഒന്നും കടന്നു വന്നിട്ടില്ല. ഇനിയും കടന്നു വരില്ല എന്നു ഞാൻ പ്രോമിസ് ചെയ്യുന്നുമില്ല.

കഥകളും കവിതകളും എഴുതുന്നതുവഴി, സ്വന്തം മനസ്സിനെ എത്രമാത്രം സ്വധീനിക്കുന്നു? സമാധാനിപ്പിക്കുന്നു?

‌−ചിലപ്പോൾ ചില കഥകൾ എഴുതാതിരിക്കാൻ കഴിയില്ല. കണ്ടറിവുകളും കേട്ടറിവുകളും ചിലപ്പോൾ‍ അനുഭവങ്ങളുമല്ലേ കഥകളായി വരുന്നത്? എപ്പോഴും അങ്ങനെയാണ് കഥകൾ വരുന്ന വഴിയെന്ന് പറയാനും പറ്റില്ല. ചിലപ്പോൾ കഥ പിറക്കുന്നത് പരിപൂർ‍ണ്ണ ഭാവനയിൽ നിന്നാവും. അതിനാൽ  എഴുതുന്നതെല്ലാം കഥാകൃത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടതാെണന്ന് ആരോപിക്കുന്നത് ശരിയല്ല. ആടു ജീവിതം പോലൊരു നോവൽ അമേരിക്കയിൽ നിന്ന് വരുവാൻ ചാൻസ് കുറവാണ്. കാരണം അത്തരം തിക്താനുഭവങ്ങൾ അമേരിക്കയിൽ ഉണ്ടാവുമെന്ന് തോന്നുന്നില്ല. ചില കഥകൾ എഴുതിക്കഴിയുന്പോൾ മനസ്സിൽ ഒരു പേമാരി പെയ്തൊഴിയുന്ന അനുഭവമാണ്. സ്വാധീനം ഉണ്ടാകുന്നത് കഥകൾ‍ക്ക് മുന്പാണെന്നാണ് എന്റെ വിശ്വാസം. മനസ്സിനെ സ്വാധീനിക്കുന്ന കാര്യങ്ങൾ‍ അല്ലേ എഴുതുന്നത്? സമൂഹത്തിൽ‍ നടക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് എഴുതാതിരിക്കാൻ കഴിയില്ല. അവ അത്രതന്നെ മനസ്സിനെ സ്വാധീനിക്കുന്നു. എന്റെ ‘റിട്ടേൺ ഫ്ളൈറ്റ്’ എന്ന ചെറുകഥാസമാഹാരത്തിലെ ‘റിട്ടേൺ ഫ്ളൈറ്റ്’ എന്ന കഥ ഇതിന് ഒരു ഉദാഹരണമാണ്.

കഥകൾ എഴുതാനും കഥകൃത്താകാനും പ്രായം ഉണ്ടോ?

കഥകൾ എഴുതുവാനും കഥാകൃത്താവാനും കാലവും ദേശവും പ്രായവും ഒന്നും ഒരു ബാധകമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ഇളയ മകൾ കോളേജിൽ പോയതിനുശേഷമാണ് ഞാൻ കഥയെഴുത്ത് സീരിയസ്സ് ആയി എടുത്തത്. അതിനുമുന്പ് ചില കഥകൾ തമാശക്ക് എഴുതിയിട്ടുണ്ട്, സാഹിത്യം ഇഷ്ടമായിരുന്നു. എന്നെ കഥയെഴുതുവാൻ പ്രേരിപ്പിച്ചത്, പ്രതീക്ഷിക്കാതെ നടന്ന ഒന്ന് രണ്ട് മരണങ്ങൾ. എന്റെ വേദനകൾ കടലാസിലേക്ക് പകർ‍ന്നത് അപ്പോഴാണ്, അവ കഥകളായി മാറിയതും.

കഥകൾ എഴുതാൻ  തുടങ്ങുന്നവരോട് എന്ത്  കുറിപ്പുകൾ പറഞ്ഞു കൊടുക്കാം ?

കഥകൾ എഴുതുന്നവരോട് കഥകൾ പലപ്രാവശ്യം വായിച്ച് എഡിറ്റ് ചെയ്യണം എന്നു പറയും. അധികം ഇംഗ്ലീഷ് വാക്കുകൾ കടന്നുവരാതെ ശ്രദ്ധിക്കണമെന്നും, പ്രത്യേകിച്ച് പ്രവാസി എഴുത്തുകാരോട്. വിമർ‍ശനത്തെ ഭയന്ന് എഴുതാതിരിക്കരുത്. മനസ്സിലുള്ളത് തുറന്നെഴുതുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed