യു.എ.ഇയിലെ സ്‌കൂളുകൾ മൂന്നാഴ്ചത്തേക്ക് അടച്ചു

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി യു.എ.ഇയിലെ വിദ്യാലയങ്ങൾ മൂന്നാഴ്‍ച്ചത്തേക്ക് അടച്ചു. അബൂദബിയിലെയും മറ്റും മിക്ക വിദ്യാലയങ്ങളും ഇതിനകം അടച്ചു.ദുബൈയിൽ ഏപ്രിൽ നാലിനും അബൂദബിയിൽ ഏപ്രിൽ 11നുമാണ് സ്കൂളുകൾ തുറക്കുക.
ഉത്തരക്കടലാസ് മൂല്യനിർണയം, ടാബുലേഷൻ, ഫലപ്രഖ്യാപനം എന്നിവയുള്ളതിനാൽ അധ്യാപകർക്ക് അവധിയില്ല. ഇലക്ഷൻ കാരണം നീട്ടിവച്ച 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ ഏപ്രിൽ എട്ടിനാണ് ആരംഭിക്കുക. സിബിഎസ്ഇ വിദ്യാർഥികൾക്കു മെയ് മാസത്തിലാണ് പരീക്ഷ. പരീക്ഷാ തീയതി താളം തെറ്റിയത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ബാധിക്കും.