ലോക്ക് ഡൗണിനിടെ യുഎഇയില്‍ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു; കുഞ്ഞിന് ന്ഴ്സിന്റെ പേരു വിളിച്ചു


ദുബൈ: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനിടെ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. ആശുപത്രിയിലേക്ക് പോകുന്ന വഴി യുഎഇ വനിതയാണ് ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

ആംബുലന്‍സിലുണ്ടായിരുന്ന പാരാമെഡിക്കല്‍ സ്റ്റാഫ് ആലിയ അല്‍ കഅബിയാണ് യുവതിക്ക് വേണ്ട പരിചരണം നല്‍കിയത്. പ്രസവ സമയത്തും അതിന് ശേഷവും യുവതിക്ക് ആവശ്യമായ ശുശ്രൂഷകള്‍ നല്‍കി കൂടെ നിന്നതിന്റെ നന്ദി സൂചകമായി കുഞ്ഞിന് മാതാപിതാക്കള്‍ ആലിയയുടെ പേരാണ് നല്‍കിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed