ഫുട്ബോൾ പ്ലയേഴ്സ് അസോസിയേഷന്റെ പുരസ്കാരം അനസിനും വിനീതി

ന്യൂഡൽഹി : മലയാളി താരങ്ങളായ അനസ് എടത്തൊടികയ്ക്കും സി.കെ. വിനീതിനും ഫുട്ബോൾ പ്ലയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പുരസ്കാരങ്ങൾ. മികച്ച താരത്തിനുള്ള പുരസ്കാരമാണ് അനസ് എടത്തൊടിക നേടിയത്. ഫാൻസ് പ്ലെയർ പുരസ്കാരം സി.കെ. വിനീത് നേടി. ഐസ്വാളിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാര പ്രഖ്യാപനം. ബംഗളൂരു എഫ്.സിയുടെ ഉദാന്ത സിംഗാണ് മികച്ച യുവതാരം.
ഐസ്വാൾ എഫ്.സിയെ ഐ ലീഗ് ചാന്പ്യന്മാരാക്കിയ ഖാലിദ് ജമീൽ മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു. ഐ.എസ്.എല്ലിൽ ഡൽഹി ഡൈനാമോസിനും ഐ ലീഗിൽ മോഹൻ ബഗാനും വേണ്ടി കാഴ്ച്ചവച്ച മിന്നും പ്രകടനമാണ് അനസിനെ പുരസ്കാരത്തിന് അർഹനാക്കിയത്. അതേസമയം, ബംഗളൂരു എഫ്.സിയെ ഫെഡറേഷൻ കപ്പ് ചാന്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കു വഹിച്ച വിനീത് കേരള ബ്ലാേസ്റ്റഴ്സിനായും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.