കേരള-അയോധ്യ ട്രെയിൻ സർവീസ് ഒരാഴ്ച്ചത്തെക്ക് നീട്ടി


കേരളത്തിൽ നിന്നുള്ള അയോധ്യ ട്രെയിൻ സർവീസ് ഒരാഴ്ച്ചത്തെക്ക് നീട്ടി. ഇന്ന് 7.10ന് സർവീസുകൾ ആരംഭിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അയോധ്യയിൽ ക്രമീകരണങ്ങൾ പൂർത്തിയാകാത്തതിനാലാണ് സർവീസ് നീട്ടി വെച്ചത്. ട്രെയിനിലേക്കുള്ള ബുക്കിംഗും ആരംഭിച്ചിരുന്നില്ല. പാലക്കാട് നിന്ന് പുറപ്പെടുന്ന അയോധ്യ ട്രെയിൻ 54 മണിക്കൂർ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലർച്ചെ രണ്ടിനാണ് അയോധ്യയിലെത്തുക. അന്ന് വൈകിട്ട് തന്നെ മടക്കയാത്ര ആരംഭിക്കും. കോയമ്പത്തൂർ വഴിയാണ് സർവീസ്.

ഫെബ്രുവരി 4, 9, 14, 19, 24, 29 തീയതികളിലും പാലക്കാട് നിന്ന് അയോധ്യയിലേയ്ക്ക് സർവീസ് ഉണ്ട്. തിരുനെൽവേലിയിൽ നിന്ന് ഫെബ്രുവരി ഒന്നിന് അയോധ്യയിലേക്ക് പുറപ്പെടുന്ന ട്രെയിന് കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം ടൗൺ, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

article-image

dsfdfsdfsdfsdfs

You might also like

  • Straight Forward

Most Viewed