വി.എച്ച്.പി, ബജ്രംഗ്ദൾ റാലികൾ തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി


ഹരിയാന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ വി.എച്ച്.പിയും ബജ്രംഗദളും നടത്താനിരിക്കുന്ന റാലി തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. മുതിർന്ന അഭിഭാഷകനായ സി.യു സിങ്ങാണ് അടിയന്തരമായി പരിഗണിക്കണമെന്ന് ഹരജി നൽകിയത്. ജസ്റ്റിസ് അനിരുദ്ധ ബോസിന് മുമ്പാകെയാണ് ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന അഭ്യർഥന അദ്ദേഹം നടത്തിയത്. എന്നാൽ, അനിരുദ്ധ ബോസ് തീരുമാനം ചീഫ് ജസ്റ്റിസിന് വിട്ടു. ഞങ്ങൾ ഭരണഘടനാ ബെഞ്ചിലാണ് ഇരിക്കുന്നത്. അടിയന്തര കേസുകൾ വേഗത്തിൽ കേൾക്കാൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. പരാമർശിക്കുന്ന രജിസ്ട്രാറിലേക്ക് പോകുകയെന്നായിരുന്നു ഹരജിയിൽ ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

ബജ്രംഗ് ദള്ളും വി.എച്ച്.പിയും ഡൽഹിയിൽ റാലി നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി നിർമാൻ വിഹാർ മെട്രോക്ക് സമീപമാണ് ബജ്രംഗദള്ളിന്റെ പ്രതിഷേധം. വിശ്വഹിന്ദു പരിഷത് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ബജ്രംഗ്ദള്ളും പ്രതിഷേധവുമായി രംഗത്തെത്തിയത്.

article-image

DSAADSDSASA

You might also like

  • Lulu Exchange
  • Straight Forward

Most Viewed