ബ്രിജ്ഭൂഷൺ കേസ്; പ്രായപൂത്തിയാകാത്ത പെണ്‍കുട്ടി മൊഴി മാറ്റിയതായി സൂചന

ബ്രിജ്ഭൂഷണെതിരെ ലൈംഗിക അതിക്രമ പരാതി നല്‍കിയ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടി മൊഴി മാറ്റിയതായി റിപ്പോര്‍ട്ട്. ബ്രിജ് ഭൂഷണ്‍ ലൈംഗിക അതിക്രമം നടത്തിയെന്ന മൊഴി തിരുത്തി പരാതിക്കാരി മജിസ്ട്രേറ്റിന് മുന്നില്‍ പുതിയ മൊഴി നല്‍കിയെന്നാണ് വിവരം.
പുതിയ മൊഴി പൊലീസ് കോടതിക്ക് കൈമാറും. ബ്രിജ് ഭൂഷണ്‍ നടത്തിയ ലൈംഗിക അതിക്രമങ്ങള്‍ വിവരിച്ച് പെണ്‍കുട്ടി നേരത്തെ മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. രണ്ട് മൊഴികളില്‍ ഏത് സ്വീകരിക്കണമെന്ന് കോടതി തീരുമാനിക്കും.
asddfas