നയതന്ത്ര ബാഗേജുകൾ വഴി സ്വർണം കടത്തിയ കേസിൽ ഇന്ത്യ യുഎഇക്ക് നോട്ടീസ് നൽകി


ന്യൂഡൽഹി: നയതന്ത്ര ബാഗേജുകൾ വഴി സ്വർണം കടത്തിയ കേസിൽ ഇന്ത്യ യുഎഇക്ക് നോട്ടീസ് നൽകി. വിദേശകാര്യ മന്ത്രാലയമാണ് യുഎഇ എംബസിക്ക് നോട്ടീസ് കൈമാറിയത്. കേസിൽ കോണ്‍സുലേറ്റിലെ മുൻ ഉദ്യോഗസ്ഥരെ പ്രതിയാക്കുനുള്ള കസ്റ്റംസ് നീക്കത്തിന്‍റെ ഭാഗമായാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നടപടി. മുൻ കോണ്‍സൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, ചാർഡ് ഡേ അഫയേഴ്സ് റാഷിദ് ഖമീസ് എന്നിവരെ പ്രതിയാക്കാനാണ് കസ്റ്റംസ് നീക്കം. 

വിവാദത്തിന് പിന്നാലെ ഇരുവരും യുഎഇയിലേക്ക് മടങ്ങിയിരുന്നു. നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്തിന്‍റെ പേരിൽ രാജ്യത്ത് ആദ്യമായാണ് വിദേശരാജ്യ എംബസിക്ക് നോട്ടീസ് നൽകിയ സംഭവമുണ്ടാകുന്നത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പെൻഡ്രൈവിൽ യുഎഇക്ക് നൽകുകയും ചെയ്തു. വിഷയത്തിൽ യുഎഇയിൽ നിന്നും ലഭിക്കുന്ന മറുപടിക്ക് ശേഷമാകും തുടർ നടപടികളുണ്ടാകുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed