കൊവിഡ്: നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയേക്കും


ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പശ്ചാത്തലം പരിഗണിച്ച് നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിവയ്ക്കുമെന്ന് സൂചന. ലക്ഷകണക്കിന് വിദ്യാർത്ഥികൾ എഴുതുന്ന നീറ്റ് പരീക്ഷ ഉടൻ നടത്തിയാൽ വിദ്യാർത്ഥികൾക്ക് കൊവിഡ് പടരാനുള്ള സാധ്യത വർദ്ധിക്കുമെന്ന വിലയിരുത്തലുകൾ നിലവിലുണ്ട്.

എൻ‌ടി‌എയും വിദ്യാഭ്യാസ മന്ത്രാലയവും നിലവിൽ കൊവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്ന പ്രക്രിയയിലാണ്. നേരത്തെ ആഗസ്റ്റ് 1ന് നീറ്റ് പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ നിലവിലെ കൊവിഡ് സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ നീട്ടുമെന്നാണ് സൂചനകൾ.

അതേ സമയം ഐ.ഐ.ടികളിലേക്കും എൻ.ഐ.ടികളിലേക്കുമുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ പരീക്ഷ ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ നടത്തുമെന്നാണ് സൂചനകൾ. അതേസമയം കേന്ദ്ര സർവകലശാലകളിലേക്കുള്ള സി.യു.സി.ഇ.ടി പരീക്ഷയുടെ കാര്യത്തിലും നിലവിൽ തീരുമാനമായില്ല.

You might also like

Most Viewed