അദാനി ഗ്രൂപ്പിൽ നിക്ഷേപമുള്ള മൂന്ന് വിദേശ കന്പനികളുടെ ഓഹരികൾ മരവിപ്പിച്ചു

ന്യൂഡൽഹി: അദാനി ഗ്രൂപ്പിന് വൻതിരിച്ചടി. അദാനി ഗ്രൂപ്പിൽ നിക്ഷേപമുള്ള മൂന്ന് വിദേശ കന്പനികളുടെ ഓഹരികൾ മരവിപ്പിച്ചു. നാഷണൽ സെക്യൂരിറ്റീസ് ഡെപോസിറ്ററിയുടേതാണ് നടപടി. കള്ളപ്പണനിരോധന നിയമപ്രകാരമാണ് ഓഹരികൾ മരവിപ്പിച്ചത്. 43,500 കോടിയുടെ ഓഹരികളാണ് മരവിപ്പിച്ചത്. ഇതോടെ അദാനിയുടെ ഓഹരികളിൽ കനത്ത ഇടിവ് നേരിട്ടു.