ബംഗാളി സിനിമ താരം പായൽ സർക്കാർ ബിജെപിയിൽ ചേർന്നു

കൊൽക്കത്ത: പ്രശ്‌സത ബംഗാളി സിനിമ താരം പായൽ സർക്കാർ ബിജെപിയിൽ ചേർന്നു. കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ ബംഗാൾ ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷിന്റെ സാന്നിദ്ധ്യത്തിലാണ് പായൽ പാർട്ടി അംഗത്വം സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം നടൻ യാഷ് ദാസ്ഗുപ്ത പാർട്ടി അംഗത്വം സ്വീകരിച്ചിരുന്നു. യാഷിന് പിന്നാലെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അശോക് ദിന്ദയും ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. തൃണമൂൽ വിട്ട് സുവേന്ദു അധികാരി എത്തിയതിന് പിന്നാലെ പ്രമുഖർ ഉൾപ്പെടെ നിരവധി നേതാക്കളാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. മുൻ വനംവകുപ്പ് മന്ത്രി രാജീബ് ബാനർജി, മുൻ ഹൗറ മേയർ രഥിൻ ചക്രവർത്തി, മുൻ എംഎൽഎ പാർത്ഥ സാരത്ഥി ചാറ്റർജി, നടനും തൃണമൂലിന്റെ പ്രമുഖ നേതാവുമായിരുന്ന രുദ്രാണി ഘോഷ് തുടങ്ങിയവർ ബിജെപിയിൽ ചേർന്നിരുന്നു.