വാരണാസി ദേശീയ പാതയിൽ വാഹനാപകടം; ആറു മരണം

ലക്‌നൗ: വാരണാസി−ലക്‌നൗ ദേശീയ പാതയിൽ വാഹനാപകടം. പിക്ക് അപ്പ് വാനും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആറു പേർ മരിച്ചു. പത്തോളം പേർക്ക് വാഹനാപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു. പിക്കപ്പ് ഡ്രൈവറായ അമർ ബഹദൂർ ശാസ്ത്രി, മോഹൻ, രാംശൃംഗാർ യാദവ്, രാംദുലാർ, ഇന്ദ്രജിത്ത് യാദവ്, കമലാ പ്രസാദ് യാദവ് എന്നിവരാണ് മരിച്ചത്. ജാൻപൂരിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ആറു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ബന്ധുവിന്റെ മരണാനന്തര കർമ്മങ്ങളിൽ പങ്കെടുത്ത ശേഷം വാരണാസിയിലേക്ക് മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.