പരിശീലനത്തിനിടെ നാവിക സേനയുടെ മിഗ് വിമാനം അറബിക്കടലിൽ തകർന്നു വീണു; പൈലറ്റിനെ കാണാതായി

ന്യൂഡൽഹി: പരിശീലനത്തിനിടെ നാവിക സേനയുടെ മിഗ്29കെ യുദ്ധവിമാനം തകർന്ന് ഒരു പൈലറ്റിനെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. അറബിക്കടലിലാണ് വിമാനം തകർന്നു വീണത്. നാവിക സേനയാണ് ഇക്കാര്യം അറിയിച്ചത്. കാണാതായ പൈലറ്റിനായുള്ള തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി നാവിക സേന അറിയിച്ചു.
അറബിക്കടലില്‍ ഐഎന്‍എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന മിഗ് 29 കെ യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഗോവയില്‍ പതിവ് പരിശീലനത്തിനിടെ മറ്റൊരു മിഗ് 29 കെ വിമാനം തകര്‍ന്ന് വീണിരുന്നു.