ലോക്ക് ഡൗൺ നീട്ടൽ; 39 ലക്ഷം ടിക്കറ്റുകൾ റെയിൽവെ റദ്ദാക്കുന്നു

മുംബൈ: രാജ്യത്ത് ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയതോടെ 39 ലക്ഷത്തോളം ടിക്കറ്റുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കുമെന്ന് റിപ്പോർട്ട്.ഏപ്രിൽ 15 മുതൽ മെയ് 3 വരെയുള്ള ദിവസങ്ങളിലേക്ക് മുൻകൂട്ടി സ്വീകരിച്ച ബുക്കിംഗുകളാണ് റദ്ദാക്കുന്നത്. ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയതോടെ ഈ കാലയളവിലെ 39 ലക്ഷത്തോളം ടിക്കറ്റുകളാണ് റെയിൽവെ ഇപ്പോൾ റദ്ദാക്കുന്നത്. ലോക്ക് ഡൗൺ നീട്ടിയത് 15,523 ട്രെയിനുകളെ ബാധിച്ചു. ലോക്ക് ഡൗണിന് മുന്പ് പ്രതിദിനം 8.5 ലക്ഷം ടിക്കറ്റുകളാണ് ഐആർസിടിസി വെബ്സൈറ്റ് വഴി ബുക്ക് ചെയ്തിരുന്നത്.
റദ്ദാക്കുന്ന ടിക്കറ്റുകളുടെ മുഴുവൻ തുകയും തിരിച്ച് നൽകുമെന്ന് റെയിൽവെ ഉറപ്പ് നൽകി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ, ഇ−ടിക്കറ്റ് അടക്കം യാതൊരുവിധ ടിക്കറ്റുകളുടെയും ബുക്കിംഗ് നടത്താൻ പാടില്ല. എന്നാൽ ബുക്കിങ്ങുകൾ റദ്ദാക്കാനുള്ള ഓൺലൈൻ സൗകര്യം ലഭ്യമായിരിക്കും.
ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്തവരുടെ തുക അവരുടെ അക്കൗണ്ടുകളിലേക്ക് എത്തും. കൗണ്ടറുകളിൽ നിന്ന് നേരിട്ട് ടിക്കറ്റെടുത്തവർക്ക് ജൂലൈ 31 വരെ തുക മടക്കി വാങ്ങാൻ കൗണ്ടറുകളിൽ സൗകര്യമുണ്ടാകും. ഇതുവരെയും റദ്ദാക്കാത്ത ട്രെയിനുകളിലേക്ക് എടുത്ത ടിക്കറ്റുകളും യാത്രക്കാർക്ക് റദ്ദാക്കാവുന്നതാണ്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ, ഇ−ടിക്കറ്റ് അടക്കം യാതൊരുവിധ ടിക്കറ്റുകളുടെയും ബുക്കിംഗ് നടത്താൻ പാടില്ല. രാജ്യത്തെ പ്രീമിയം തീവണ്ടികൾ, മെയിൽ, എക്സ്പ്രസ്സ് തീവണ്ടികൾ, പാസഞ്ചർ തീവണ്ടികൾ, സബ് അർബൻ തീവണ്ടികൾ, കൊൽക്കത്ത മെട്രോ സേവനങ്ങൾ, കൊങ്കൺ റെയിൽവേ എന്നിവയ്ക്കും ഈ തീരുമാനം ബാധകമാണ്.