ബിഹാറിൽ എൻ.ആർ.സി നടപ്പാക്കില്ലെന്ന് നിതീഷ് കുമാർ

പാറ്റ്ന: ദേശീയ പൗരത്വ രജിസ്റ്റർ ബിഹാറിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. അതേസമയം 2010 ലേതിന് സമാനമായി ദേശീയ പൗരത്വ പട്ടിക തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ പട്ടികയില്‍ പുതുതായി ചേര്‍ത്തിട്ടുള്ള രക്ഷിതാക്കളുടെ ജനനസ്ഥലം, ആധാര്‍ തുടങ്ങിയവ എടുത്തുകളയണമെന്നും അത് അനാവശ്യമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.