ഡിജിറ്റല്‍ പേമെന്റ് സൗകര്യം ഏര്‍പ്പെടുത്താത്ത വന്‍കിട സ്ഥാപനങ്ങളില്‍ നിന്നും ഫെബ്രുവരി മുതല്‍ പിഴ ഈടാക്കും

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പേമെന്റ് സംവിധാനമില്ലാത്ത വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ അടക്കമുള്ളവര്‍ക്ക് 2020 ഫെബ്രുവരി ഒന്ന് മുതല്‍ പിഴ കൊടുക്കേണ്ടിവരും. പ്രതിവര്‍ഷം 50 കോടിയലിധികം വിറ്റുവരവുള്ള സ്ഥാപനങ്ങള്‍, കമ്പിനികള്‍ എന്നിവ ഡിജിറ്റല്‍ പേമെന്റിനുള്ള സൗകര്യം ഏര്‍പ്പെടുത്താത്ത പക്ഷം പ്രതിദിനം 5000 രൂപയാണ് പിഴ.
ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള സൗകര്യങ്ങള്‍ ചെയ്യുന്നതിന് ജനുവരി 31 വരെ സ്ഥാപനങ്ങള്‍ക്ക് സമയം അനവദിക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറ്ക്ട് ടാക്‌സസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. 2020 ജനുവരി 31നടക്കം ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ ഒരുക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് ഫിനാന്‍സ് ആക്ടിലെ 271 ഡി.ബി വകുപ്പ് പ്രകാരമുള്ള പിഴ ഈടാക്കില്ലെന്ന് ഡി.ബി.ഡി.ടി സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് പ്രേത്സാഹിപ്പിക്കുന്നതിനും കറന്‍സിയുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിനുമാണ് പുതിയ നീക്കം.