രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; ദേവസ്വം മന്ത്രി അവലോകന യോഗംവിളിച്ചു

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ ശബരിമല സന്ദർശനത്തിന് മുന്നോടിയായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവലോകന യോഗം വിളിച്ചു. മന്ത്രിയുടെ ചേംബറിലാണ് യോഗം ചേരുക. ദേവസ്വം ബോർഡ് പ്രതിനിധികൾ, ജില്ലാ കളക്ടർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ഹെലികോപ്റ്റർ മാർഗ രാഷ്ട്രപതി പാണ്ടിത്താവളത്തിൽ ഇറങ്ങിയ ശേഷമാകും സന്നിധാനത്തേക്ക് എത്തുക. ഞായറാഴ്ച കൊച്ചിയിലെത്തുന്ന രാഷ്ട്രപതി അഞ്ചിനോ ആറിനോ ശബരിമല സന്ദർശിക്കാൻ ആലോചിക്കുന്നതായിട്ടാണ് രാഷ്ട്രപതി ഭവനിൽ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അറിയിച്ചത്.