ബാംഗളൂരില്‍ സ്ത്രീകള്‍ക്ക് രാത്രി ഷിഫ്റ്റും ജോലി ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാർ

ബാംഗളൂർ: ബാംഗളൂരില്‍ സ്ത്രീകള്‍ക്ക് രാത്രി ഷിഫ്റ്റും ജോലി ചെയ്യാന്‍ അനുമതി നല്‍കി കര്‍ണാടക സര്‍ക്കാര്‍. വ്യാപാര സ്ഥാപനങ്ങള്‍, ചെറുകിട ഷോപ്പുകള്‍, തുടങ്ങിവയില്‍ സ്ത്രീകള്‍ക്ക് രാത്രിയിലും ജോലി ചെയ്യാം. കര്‍ണാടക ഷോപ്‌സ് ആന്റ് കോമേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ ഭേദഗതി വരുത്തിയതാണ് പുതിയ തീരുമാനം. ഭേദഗതിക്ക് തിങ്കളാഴ്ച മന്ത്രിസഭ അംഗീകാരം നല്‍കും. ഇത് സംബന്ധിച്ച് ബില്‍ അടുത്ത ദിവസം നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് സംസ്ഥാന നിയമമന്ത്രി ജെസി മധുസ്വാമി പറഞ്ഞു.
നഗരത്തിലെ ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍, കഫേകള്‍, തിയറ്ററുകള്‍ തുടങ്ങിയവയും ബില്ലിന്റെ പരിധിയില്‍ പെടും. വനിതാ ജീവനക്കാര്‍ക്ക് മതിയായ സുരക്ഷ നല്‍കണമെന്ന നിബന്ധനയും ബില്ലില്‍ പറയുന്നു. ഇത് പ്രകാരം വനിതാ ജീവനക്കാര്‍ക്ക് കമ്പിനി വാഹനം ഏര്‍പ്പാട് ചെയ്യണം.
കൂടാതെ വാഹനത്തില്‍ ജിപിഎസ് സൗകര്യമുണ്ടായിരിക്കണം. ഷിഫ്റ്റ് ഇടവിട്ടുള്ള ദിവസങ്ങളിലായിരിക്കണം. കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്കായി ഓഫീസുകളില്‍ ക്രെഷ് സംവിധാനം ഏര്‍പ്പെടുത്തണം. കൂടാതെ കൂടുതല്‍ സുരക്ഷാ ജീവനക്കാരെയും ഏര്‍പ്പാട് ചെയ്യണം എന്നും നിബന്ധനയിൽ പറയുന്നു. കര്‍ണാടക ഷോപ്‌സ് ആന്റ് എസ്റ്റാബ്ലഷിമെന്റ് ആക്ടിലെ 2002 പ്രകാരം ഐടി ഇതര മേഖലകളില്‍ വനിതാ ജീവനക്കാര്‍ക്ക് രാത്രി ഷിഫ്റ്റ് നിരോധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നവംബറില്‍ തൊഴില്‍ വകുപ്പ് സര്‍ക്കാര്‍ അധീനതിയിലുള്ള ഫാക്ടറികളിലെ വനിതാ ജീവനക്കാര്‍ക്ക് നൈറ്റ് ഷിഫ്റ്റ് അനുവദിക്കുന്നത്. ഗാര്‍മെന്റ് മേഖലയിലെ ഒരു വിഭാഗം വനിതാ ജീവനക്കാര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.