ഇന്ത്യൻ വ്യോമസേനക്ക് സല്യൂട്ട് അർപ്പിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി:പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി നൽകിയ തിരിച്ചടിക്ക് ഇന്ത്യൻ വ്യോമസേനയെ പ്രകീർത്തിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യൻ വ്യോമസേനക്ക് എന്റെ സൽയൂട്ട് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. വ്യോമസേന പൈലറ്റുമാരെ താന്‍ അഭിവാദ്യം ചെയ്യുന്നുവെന്നും ഇന്ത്യയുടെ സുരക്ഷയ്ക്കായി അവർ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
രാഹുൽ ഗാന്ധിക്ക് പുറമെ നിരവധി കോണ്‍ഗ്രസ് നേതാക്കളും ഇന്ത്യന്‍ വ്യോമസേനക്ക് അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്. ഇന്ത്യക്കാരെ സുരക്ഷിതമാക്കന്‍ ദൃഢമായി പരിശ്രമിച്ച ഇന്ത്യന്‍ വ്യോമസേനയെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. ഈ വാർത്ത സത്യമാണെങ്കിൽ, ഇതൊരു ചെറിയ തിരിച്ചടിയാവില്ല എങ്കിലും ഔദ്യോഗിക വാക്കുകൾക്കായി കാത്തിരിക്കുകയാണെന്നും നാഷണൽ കോൺഫറൻസ് മേധാവി ഒമർ അബ്ദുല്ല ട്വീറ്റ് ചെയ്തു.