പ്രദീപ് കുമാർ സിൻഹ പുതിയ കാബിനറ്റ് സെക്രട്ടറി

ന്യൂഡല്‍ഹി: പുതിയ കാബിനറ്റ് സെക്രട്ടറിയായി പ്രദീപ്കുമാര്‍ സിന്‍ഹയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. കാബിനറ്റ് സെക്രട്ടറിയായി ജൂണ്‍ 13 നു സിന്‍ഹ ചുമതലയേറ്റെടുക്കും. നിലവിലെ കാബിനറ്റ് സെക്രട്ടറി അജിത് സേഥ് വിരമിക്കുന്ന ഒഴിവിലേക്കാണു സിന്‍ഹയെ നിയമിച്ചിരിക്കുന്നത്. 1977 യുപി കേഡര്‍ ഐഎഎസ് ഓഫീസറാണു സിന്‍ഹ. ഊര്‍ജ മന്ത്രാലയ സെക്രട്ടറിയായി ചുമതല വഹിച്ചുവരികയായിരുന്നു. സിന്‍ഹ കേന്ദ്രത്തിലും യുപിയിലും നിരവധി ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്.