ചൈനയുടെ റോഡ് നിർമാണം പ്രത്യാഘാതമുണ്ടാക്കും

ഡൽഹി : ഇന്ത്യ–ചൈന–ഭൂട്ടാൻ അതിർത്തിയിൽ ദോക് ലാം ഭാഗത്തു ചൈന റോഡ് നിർമിക്കാൻ നടത്തുന്ന ശ്രമങ്ങൾ ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതാണെന്നു ഇന്ത്യ.
ചൈനീസ് മാധ്യമങ്ങളിൽ ഇന്ത്യക്കെതിരെ വന്ന 1962 മറക്കരുതെന്ന ഭീഷണിക്കു മറുപടിയെന്നോണം, 62ലെ ഇന്ത്യയല്ല 2017ലെ ഇന്ത്യയെന്നു പ്രതിരോധമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കി. ഇപ്പോൾ അതിർത്തിയിൽ ഉള്ള പ്രതിസന്ധിക്കു കാരണം ചൈനയാണെന്നും ജയ്റ്റ്ലി കുറ്റപ്പെടുത്തി.
എന്നാൽ, ഇന്ത്യ സേനയെ പിൻവലിക്കണമെന്നും അല്ലാതെ ചർച്ചയില്ലെന്നുമാണു ചൈനയുടെ നിലപാട്. സിക്കിമിലെ നാഥുല ചുരം വഴി കൈലാസ് മാനസസരോവറിലേക്കുള്ള ഇന്ത്യൻ തീർഥാടകർക്ക് അവർ പ്രവേശനാനുമതി നിഷേധിക്കുകയും ചെയ്തു.