ട്രെയിനിലെ സ്ഫോടനം ആദ്യ ഐഎസ് ആക്രമണമെന്ന് സൂചന

ലഖ്നൗ: പത്ത് പേർക്ക് പരിക്കേറ്റ പാസഞ്ചർ ട്രെയിന് സ്ഫോടനത്തിന് പിന്നിൽ ഐഎസ് ആണെന്ന് സൂചന. ഐഎസ് ഇന്ത്യയിൽ നേരിട്ടോ അല്ലാതെയോ നടത്തുന്ന ആദ്യ ആക്രമണമാണിത്.
ജാബ്രി റെയിൽവെ സ്റ്റേഷന് സമീപത്ത് വെച്ചാണ് ഭോപ്പാൽ-ഉജ്ജയിൻ പാസഞ്ചർ ട്രെയിനിൽ സ്ഫോടനമുണ്ടായത്. യുപി - മധ്യപ്രദേശ് സർക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് അന്വേഷണം നടക്കുന്നത്.എട്ട് പേരടങ്ങുന്ന ഭീകരസംഘടനയെ പോലീസ് അറസ്റ്റ് ചെയ്തു. ലഖ്നൗവിലെ താക്കുർഗഞ്ചിലെ ഒരു വീടിനുള്ളിലായിരുന്നു ഭീകരർ തമ്പടിച്ചിരുന്നത്. ഉജ്ജയിൻ ട്രെയിൻ സ്ഫോടനത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും.