സുചിത്ര ലണ്ടനിൽ ചികിത്സയിലെന്നു റിപ്പോർട്ട്

ചെന്നൈ: ചിത്രങ്ങളും ഫോട്ടോകളും പുറത്തുവിടുന്നത് സുചിത്ര തന്നെയാണോ എന്ന സംശയം നിലനിൽക്കുന്നതിനിടയിൽ സുചിത്ര മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ലണ്ടനിൽ ചികിത്സയിലെന്നു റിപ്പോർട്ട് . സുചിത്ര മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോവുകയാണെന്നും തങ്ങള്‍ അത് പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും ഭര്‍ത്താവ് കാര്‍ത്തിക് തന്നോട് പറഞ്ഞതായി ഗായിക ചിനമായി പറഞ്ഞിരുന്നു. ചിന്മയിക്കെതിരെയും സുചിത്ര ട്വീറ്റ് ചെയ്തിരുന്നു. അതേസമയം തന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തിരിക്കുകയാണെന്ന് സുചിത്ര ഒരു ചാനലിൽ ലൈവായി പറഞ്ഞിരുന്നു.