എസ്എആര്‍ ഗിലാനിയെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധേയനാക്കിയ അഫ്സല്‍ ഗുരുവിന് അനുകൂലമായി ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിയുയര്‍ന്ന സംഭവത്തില്‍ ഡല്‍ഹി യൂണിവേഴ്സിറ്റി മുന്‍ പ്രഫസര്‍ എസ്.എ.ആര്‍. ഗീലാനിയെ പോലീസ് അറസ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയിലാണ് ഗീലാനി അറസ്റിലായത്. അദ്ദേഹത്തെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റേഷനിലേക്കു മാറ്റിയതായി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. പ്രസ്ക്ളബ്ബില്‍ നടന്ന ചടങ്ങില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നതുമായി ബന്ധപ്പെട്ട് ഗീലാനിക്കും കണ്ടാലറിയാവുന്ന മറ്റു ചിലര്‍ക്കുമെതിരേയാണ് പോലീസ് കേസെടുത്തിരുന്നത്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധ സംഘം ചേരല്‍ എന്നിവ ചേര്‍ത്താണ് എഫ്ഐആര്‍ തയാറാക്കിയത്.