വ്യാപാരികളുടെ കടയടപ്പ് സമരം ഇന്ന്

തൃശൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്ന് വ്യാപാരികള്‍ കടകളടച്ചു പ്രതിഷേധിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാര ദ്രോഹനടപടികളില്‍ പ്രതിഷേധിച്ചാണ് കടയടപ്പ് സമരം നടത്തുന്നതെന്ന് വ്യാപാരി വ്യവസായി സമിതി അറിയിച്ചു.
വാണിജ്യ നികുതി നയം തിരുത്തുക, വാണിജ്യ നികുതി കമ്മീഷണറുടെ അന്യായ ഉത്തരവു റദ്ദാക്കുക, ക്ഷേമനിധി പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, വാടക നിയന്ത്രണ നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.
അതേസമയം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഇന്നു നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു തുടങ്ങുന്ന കണ്‍വന്‍ഷനില്‍ വിവിധ ജില്ലകളില്‍നിന്നുള്ള ഒരു ലക്ഷത്തോളം വ്യാപാരികള്‍ പങ്കെടുക്കും.