കരിഷ്മ തന്നെ വിവാഹം ചെയ്തത് പണത്തിനു വേണ്ടി മാത്രം: സഞ്ജയ് കപൂർ

മുംബൈ : ബോളിവുഡ് താരം കരിഷ്മ കപൂറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭർത്താവ് സഞ്ജയ് കപൂർ. കരിഷ്മ തന്നെ വിവാഹം ചെയ്തത് പണത്തിനു വേണ്ടി മാത്രമായിരുന്നുവെന്ന് സഞ്ജയ് കപൂർ ആരോപിച്ചു. വിവാഹ മോചനം ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് സഞ്ജയ് കരിഷ്മയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഭാര്യ എന്ന നിലയിലും അമ്മയെന്ന നിലയിലും മരുമകളെന്ന നിലയിലും കരിഷ്മ പരാജയമായിരുന്നുവെന്നും സഞ്ജയ് പറയുന്നു.
പണത്തിനായി കരിഷ്മ മക്കളെപ്പോലും കരുക്കളായി ഉപയോഗിക്കുന്നുണ്ടെന്നും രോഗം ബാധിച്ച് കിടക്കുന്ന തന്‍റെ പിതാവിനെ കാണാൻ മക്കളെ അനുവദിക്കുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. അതേസമയം സഞ്ജയ് കപൂറിന്‍റെ ആരോപണങ്ങൾ കരിഷ്മയുടെ അഭിഭാഷകൻ തള്ളി. ബാന്ദ്ര കുടുംബ കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അതേസമയം കുട്ടികൾ ആർക്കൊപ്പം പോകണമെന്ന കാര്യത്തിൽ ഇപ്പോഴും തർക്കം നിലനിൽക്കുകയാണ്.