സര്‍ക്കാര്‍ മേഖലയിലേക്കുള്ള പ്രവാസികളുടെ വിസാ മാറ്റത്തിന് വിലക്ക്


കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ മേഖലയിലേക്കുള്ള പ്രവാസികളുടെ വിസാ മാറ്റത്തിന് വിലക്ക്. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ ഡയറക്ടര്‍ ജനറല്‍ അഹ്‍മദ് അല്‍ മൂസയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയതെന്ന് അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു.

ജുലൈ 14ന് പുറത്തിറക്കിയ ഉത്തരവ് ഔദ്യോഗിക ഗസ്റ്റില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന തീയ്യതി മുതല്‍ പ്രാബല്യത്തില്‍ വരും.
കുവൈത്തി പൗരന്മാരെ വിവാഹം കഴിച്ചവര്‍, അവരുടെ മക്കള്‍ എന്നിവരെയും പാലസ്‍തീന്‍ പൗരന്മാരെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്കും തീരുമാനത്തില്‍ ഇളവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

You might also like

Most Viewed