കളമശേരി സ്‌ഫോടനക്കേസിലെ പ്രതിയുമായി പോലീസ് ആലവയിലെ വീട്ടിൽ തെളിവെടുപ്പ് നടത്തി


മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ കളമശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി പോലീസ് തെളിവെടുപ്പ് നടത്തി. ആലുവ അത്താണിയിലെ ഇയാളുടെ കുടുംബ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്. ഈ വീടിന്‍റെ ടെറസിന് മുകളില്‍വച്ചാണ് സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച ബോംബ് നിര്‍മിച്ചതെന്നാണ് പ്രതിയുടെ മൊഴി. 

നേരത്തേ ശേഖരിച്ചുവച്ചിരുന്ന സാധനങ്ങള്‍ ഉപയോഗിച്ച് ഞായറാഴ്ച രാവിലെ ഇയാള്‍ ബോംബ് നിര്‍മിക്കുകയായിരുന്നു. തൊട്ടടുത്ത സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ആളുകളാണ് ഈ വീട്ടില്‍ മാസങ്ങളായി വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവിടുത്തെ ഒരു മുറി പ്രതി ഉപയോഗിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു.

article-image

sdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed