കോട്ടയത്ത് മന്ത്രി വി.എന്‍. വാസവന് നേരേ നാട്ടുകാരുടെ പ്രതിഷേധം


കരിമഠത്ത് മന്ത്രി വി.എന്‍. വാസവന് നേരേ നാട്ടുകാരുടെ പ്രതിഷേധം. ബോട്ടും വള്ളവും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച അനശ്വരയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു നാട്ടുകാരുടെ രോഷപ്രകടനം. മേഖലയിലെ യാത്രാക്ലേശങ്ങള്‍ ഉയര്‍ത്തിയായിരുന്നു നാട്ടുകാര്‍ പ്രതിഷേധിച്ചത്. ജലഗതാഗതത്തെ ആശ്രയിച്ചാണ് പ്രദേശവാസികൾ ഇവിടെനിന്ന് പുറത്തേയ്ക്ക് പോകാറുള്ളത്. ആളുകള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ വഴി ഇല്ലാത്തതാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നും നാട്ടുകാര്‍ ആരോപിച്ചു. 

മേഖലയിലെ വഴി പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് മന്ത്രി മടങ്ങിയത്. തിങ്കളാഴ്ചയാണ് സര്‍വീസ് ബോട്ട് വള്ളത്തില്‍ ഇടിച്ച് അപകടമുണ്ടായത്. വാഴപ്പറമ്പില്‍ രതീഷ്−രേഷ്മ ദമ്പതികളുടെ മകള്‍ അനശ്വരയാണ് മരിച്ചത്.

article-image

dfgdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed