‘ഫ്രണ്ട്സ്’ താരം മാത്യു പെറി മരിച്ച നിലയിൽ


‘ഫ്രണ്ട്സ്’ എന്ന പരമ്പരയിലൂടെ പ്രശസ്തനായ മാത്യു പെറി മരിച്ച നിലയിൽ. 54 വയസ്സായിരുന്നു. ലോസ് ഏഞ്ചൽസിലെ വസതിയിൽ ഇന്നലെ താരത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വീട്ടിലെ കുളിമുറിയിൽ ബാത്ത് ടബിലാണ് മാത്യു പെറിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കവർച്ച-കൊലപാതക സാധ്യതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ലോസ് ഏഞ്ചൽസ് പൊലീസ് അറിയിച്ചു.

എൻ ബി സിയുടെ സൂപ്പർഹിറ്റ് പരമ്പരയായ ഫ്രണ്ട്‌സിൽ ‘ചാൻ‌ഡ്‌ലർ ബിംഗ്’ എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിച്ചത്. 1994 മുതൽ 2004വരെ പ്രദർശനം തുടർന്ന പരിപാടിക്ക് പത്ത് സീസണുകളായിരുന്നു ഉണ്ടായിരുന്നത്. വേദനസംഹാരികൾക്കും മദ്യത്തിനും അടിമയായിരുന്നു മാത്യുവെന്നാണ് റിപ്പോർട്ട്. പലതവണ ചികിത്സതേടുകയും ചെയ്തിരുന്നു. ഫ്രണ്ട്‌സിന്റെ ചിത്രീകരണ സമയത്ത് കടുത്ത ഉത്‌കണ്ഠ അനുഭവിച്ചിരുന്നതായി അടുത്തിടെ നടന്ന താരങ്ങളുടെ ഒത്തുച്ചേരലിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഫ്രണ്ട്‌സിന് പുറമേ ഫൂൾസ് റഷ് ഇൻ, ദി വോൾ നയൺ യാർഡ്‌സ് തുടങ്ങിയ സിനിമകളിലും മാത്യു പെറി അഭിനയിച്ചിരുന്നു.

article-image

vfgdfgdfgdfgdfg

You might also like

Most Viewed