ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഇന്ന്

തിരുവനന്തപുരം:
കേരളത്തില്‍ നവോത്ഥാന ആശയങ്ങളുടെ വിത്തുപാകിയവരില്‍ പ്രധാനിയായ ശ്രീനാരായണഗുരുവിന്‍റെ 169-ാം ജയന്തിദിനം ഇന്ന് ആഘോഷിക്കുന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് പ്രധാനമായും ആഘോഷങ്ങൾ നടക്കുന്നത്. ആയിരങ്ങള്‍ അണിനിരക്കുന്ന ചതയദിന ഘോഷയാത്രകളും സമ്മേളനങ്ങളും സംസ്ഥാനത്തിന്‍റെ വിവിധ കോണുകളില്‍ ഇന്ന് നടക്കും.
സമൂഹ പ്രാര്‍ഥന, പ്രത്യേക പൂജകള്‍, പതാക ഉയര്‍ത്തല്‍, പൊതുസമ്മേളനം, വാഹന റാലി, വര്‍ണശബളമായ ജയന്തി ഘോഷയാത്ര എന്നിവയ്ക്കും സംസ്ഥാനം ഇന്ന് സാക്ഷ്യം വഹിക്കും.
a