കല്യാണം നടക്കുന്നില്ല; അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ്

കല്യാണം നടക്കാത്തതിനെ തുടര്‍ന്ന് യുവാവ് അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാന സിദ്ദിപേട്ട് ജില്ലയിലെ ബന്ദ മൈലാരത്താണ് ദാരുണസംഭവം. വിധവയായ വെങ്കിടമ്മ (45)യാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ ഈശ്വര്‍ (21) പോലീസ് പിടിയിലായി. കൊലപാതകവുമായി ബന്ധപ്പെട്ട് ബന്ധുവായ രാമുവും അറസ്റ്റിലായി. തനിക്ക് അനുയോജ്യയായ വധുവിനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഈശ്വര്‍ കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെ 1.30ന് ഉറങ്ങിക്കിടന്ന വെങ്കിടമ്മയുടെ തലയില്‍ ഈശ്വറും രാമുവും ചേര്‍ന്ന് ഇഷ്ടികകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പിന്നീട് കഴുത്തറുക്കുകയും പാദങ്ങള്‍ വെട്ടിമാറ്റി കൊലുസുകള്‍ മോഷ്ടിക്കുകയുമായിരുന്നു. യുവതിയുടെ മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. യുവാവ് കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. മോഷ്ടിച്ച വെള്ളിക്കോലങ്ങളും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും സമീപത്തെ മുത്തശ്ശിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തതായി എസിപി പറഞ്ഞു. സമീപ ഗ്രാമങ്ങളില്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ വിറ്റാണ് വെങ്കിട്ടമ്മ ഉപജീവനം കഴിച്ചിരുന്നത്. മകൻ ഈശ്വറിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈദ്യുതാഘാതമേറ്റതായും ഇടതുകൈ അറ്റുപോയിരുന്നതായും പോലീസ് പറഞ്ഞു. ഈശ്വര്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും ഭിന്നശേഷി കാരണം വധുവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തനിക്ക് വധുവിനെ കണ്ടെത്താന്‍ നിര്‍ബന്ധിച്ചപ്പോള്‍ അമ്മ തന്നെ കളിയാക്കുന്നതില്‍ ഈശ്വര്‍ അസ്വസ്ഥനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതോടെ ബന്ധുവായ രാമുവിന്‍റെ സഹായത്തോടെ വെങ്കിടമ്മയെ ഇല്ലാതാക്കാന്‍ ഈശ്വര്‍ തീരുമാനിക്കുകയായിരുന്നു.
SADDAADSADS