കരിപ്പൂരിൽ സ്വർണക്കടത്ത്: ഒമ്പത് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു


കരിപ്പൂർ രാജ്യാന്തര വിമാനത്താവളം വഴിയുള്ള അനധികൃത സ്വർണക്കടത്തിന് ഒത്താശ ചെയ്ത ഒമ്പത് കസ്റ്റംസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. രാജ്യത്ത് ആദ്യമായാണ് ഇത്രയധികം കസ്റ്റംസ് ഉദ്യോഗസ്ഥർ ഒരുമിച്ച് പിരിച്ചുവിടൽ നടപടി നേരിടുന്നത്. കസ്റ്റംസ് സൂപ്രണ്ടുമാരായ എസ്. ആശ, ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ യോഗേഷ്, യാസർ അറാഫത്ത്, സുധീർ കുമാർ, നരേഷ് ഗുലിയ, വി. മിനിമോൾ, ഹെഡ് ഹവിൽദാർമാരായ അശോകൻ, ഫ്രാൻസിസ് എന്നിവരെയാണ് പിരിച്ചുവിട്ടത്.

2021 ജനുവരിയിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ റെയ്ഡിലാണ് ഉദ്യോഗസ്ഥർ സ്വർണക്കടത്തിന് കൂട്ടുനിന്നതായി കണ്ടെത്തിയത്. ഇവരെ ഉടനടി സസ്പെൻഡ് ചെയ്തിരുന്നു. ആറ് മാസത്തെ സസ്പെൻഷൻ കാലാവധി കഴിഞ്ഞ് കൊച്ചിയിൽ ജോലിയിൽ പ്രവേശിച്ച ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായുള്ള ഉത്തരവ് ശനിയാഴ്ചയാണ് പുറത്തുവന്നത്.

article-image

DFS

You might also like

Most Viewed