വന്ദേഭാരതിന് സ്റ്റോപ്പില്ല; തിരൂരിൽ സമരത്തിനൊരുങ്ങി ലീഗും സിപിഎമ്മും


വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ സ്റ്റേഷൻ പട്ടികയിൽ നിന്നും തിരൂരിനെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി മുസ്ലിം ലീഗും സിപിഎമ്മും. ആദ്യ പരീക്ഷണ ഓട്ടത്തില് തിരൂരില് വന്ദേഭാരതിന് സ്റ്റോപ്പുണ്ടായിരുന്നു. രണ്ടാമത്തെ തവണ നിർത്തിയിരുന്നില്ല. തിരൂരിനെ ഒഴിവാക്കിയത് മലപ്പുറത്തെ ജനങ്ങളോടുള്ള വിവേചനമാണെന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു.

സിപിഎം ഇന്ന് വൈകീട്ട് തിരൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തുന്നുണ്ട്. യൂത്ത് കോൺഗ്രസും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

article-image

SFDFD

You might also like

Most Viewed