മാലിയിൽ സ്ഫോടനത്തിൽ10 പേർ മരിച്ചു: ലക്ഷ്യമിട്ടത് വിമാനത്താവളവും സൈനിക കേന്ദ്രവും


പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ സൈനിക കേന്ദ്രത്തിന് സമീപം നടന്ന ബോംബ് സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 60 പേർക്ക് പരിക്കേറ്റു. മോപ്തി മേഖലയിലെ സവാരെ നഗരത്തിന് സമീപത്താണ് സ്ഫോടനം നടന്നത്. പ്രദേശത്തെ വിമാനത്താവളവും സൈനിക കേന്ദ്രവും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ജീവൻ നഷ്ടമായത് സാധാരണ പൗരന്മാർക്കാണ്. സ്ഫോടനത്തിൽ നിരവധി വീടുകളും ഒരു പെട്രോൾ ബങ്കും തകർന്നതായും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും മാലിയൻ സൈന്യം അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് സംഭവം നടന്നത്. ജമാഅത്ത് നസർ ഇ ഇസ്ലാം(ജെഎൻഐഎം) അടക്കമുള്ള നിരവധി തീവ്ര സംഘടനകൾ പോരാട്ടം നടത്തുന്ന മേഖലയിൽ റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ സംഘത്തിന്‍റെ സാന്നിധ്യവമുണ്ട്.

You might also like

Most Viewed