സോളാർ മാനനഷ്ടക്കേസ്; വി.എസ് അച്യുതാനന്ദനെതിരായ വിധിക്ക് സ്റ്റേ

സോളാർ മാനനഷ്ടക്കേസ് വിധിക്ക് സ്‌റ്റേ. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരായ വിധി തിരുവനന്തപുരം ജില്ലാ കോടതിയാണ് സ്‌റ്റേ ചെയ്തത്. സോളാർമാനനഷ്ടക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വിഎസ് 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു സബ് കോടതി ഉത്തരവ്. ജനുവരി 22നാണ് സബ് കോടതി ഉത്തരവിട്ടത്. അന്യായം നൽകിയ ദിവസം മുതൽ ആറ് ശതമാനം പലിശയും കോടതിച്ചെലവും നൽകണമെന്നായിരുന്നു പ്രിൻസിപ്പൽ സബ് ജഡ്ജി ഷിബു ദാനിയേൽ വിധിച്ചത്. ഈ ഉത്തരവിലാണ് ഉപാധികളോടെ േസ്റ്റ അനുവദിച്ചത്.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി പി.വി.ബാലകൃഷ്‌ണന്‍റേതാണ് ഉത്തരവ്. നഷ്‌ടപരിഹാരം നൽകണമെന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അച്യുതാനന്ദൻ തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരുന്നു.