24 മണിക്കൂറിനിടെ ഇന്ത്യയിൽ 1,61,736 കോവിഡ് രോഗികൾ

ന്യൂഡൽഹി: ആശങ്ക ഉയർത്തി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,61,736 പേർക്ക് രോഗം സ്ഥിരീകരിച്ചു. 879 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,36,89,453 ആയി. മരണസംഖ്യ 1,71,058 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 97,167 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്ത് രോഗമുക്തരായവർ 1,22,53,697 പേരായി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 12,64,698 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. രാജ്യത്ത് ഇതുവരെ 10,85,33,085 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.