തൃശൂരിൽ മകൻ പിതാവിനെ ചുറ്റികയ്ക്ക് അടിച്ചുകൊന്നു

തൃശൂർ: ചുറ്റികകൊണ്ടുള്ള മകന്‍റെ അടിയേറ്റ് പിതാവ് മരിച്ചു. പുറ്റേക്കര ചിറ്റിലപ്പള്ളി വീട്ടിൽ തോമസ് (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ഷിജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് സംഭവത്തിന് കാരണമെന്നാണ് പോലീസ് വിശദീകരണം. മകനും പിതാവും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.