കേരളത്തിൽ കനത്ത മഴ; അഞ്ച് ജില്ലകൾ‍ വെള്ളപ്പൊക്ക ബാധിതം


തിരുവനന്തപുരം: സംസ്ഥാനത്തെ വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് എന്നീ 5 ജില്ലകൾ‍ വെള്ളപ്പൊക്കബാധിതമെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു‍‍‍‍. കേരളത്തിൽ കനത്ത മഴ തുടരുകയാണ്. ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽ‍കുന്ന മുന്നറിയിപ്പ്.
ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ‍ റെഡ് അലർ‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ‍, കാസർ‍ഗോഡ് ജില്ലകളിൽ‍ ഓറഞ്ച് അലർ‍ട്ടും പ്രഖ്യാപിച്ചു.

ബംഗാൾ‍ ഉൾ‍ക്കടലിന്റെ വടക്ക് ഭാഗത്ത് രൂപപ്പെടുന്ന ന്യൂനമർ‍ദ്ദം മഴ കൂടുതൽ ശക്തമാകാൻ കാരണമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ‍ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നും വിദഗ്ദ്ധർ‍ പറയുന്നു. മലയോര മേഖലകളിൽ‍ കനത്ത മേഘ സാന്നിദ്ധ്യമുണ്ട്. ഇവിടങ്ങളിൽ‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽ‍കുന്നത്. 14 മുതൽ‍ 20 വരെ സാധാരണ തോതിലായിരിക്കും മഴ ലഭിക്കുക.

You might also like

Most Viewed