കോടിയേരിക്ക് ആർ.എസ്.എസിലേക്ക് ക്ഷണം

കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ആർ.എസ്.എസിലേക്ക് ക്ഷണിച്ച് ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ. നാളിതു വരെ ചെയ്ത ദേശദ്രോഹത്തിന് പ്രായശ്ചിത്തം ചെയ്യാനും ഇന്ത്യ വേണോ, ചൈന വേണോ എന്ന സംശയം തീർക്കാനും പോളിറ്റ് ബ്യൂറോ അംഗം എസ്ആർപിയെ പോലെ മൂല്യാധിഷ്ഠിത ജീവിതം നയിക്കാനും ആർഎസ്എസിൽ വരുന്നതോടെ താങ്കൾക്ക് കഴിയുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ആർ.എസ്.എസുകാരനായിരുന്നുവെന്ന് എസ്ആർപി അഭിമാനത്തോടെ പറഞ്ഞ സാഹചര്യത്തിൽ എകെജി സെന്റെറിലെ മറ്റ് അംഗങ്ങൾക്കും ഇത് പ്രചോദനമാകും. ഇന്ന് നിലവിലുള്ളവരും നാളെ വരുവാനുള്ള വരും എന്നതാണ് ആർ.എസ്.എസിന്റെ കാഴ്ചപ്പാടെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോൺഗ്രസിലെ ആർ.എസ്.എസ് സർസംഘ ചാലക് ആണെന്ന് കോടിയേരി ദോശാഭിമാനി ലേഖനത്തിൽ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ 16 വയസ്സുവരെ സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള ആർ.എസ്.എസ് ശാഖയിൽ പ്രവർത്തിച്ചിരുന്നെന്ന് ജന്മഭൂമിയെ ഉദ്ധരിച്ച് വീക്ഷണം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ ആരോപണം നിഷേധിക്കാതെ എസ്. രാമചന്ദ്രൻപിള്ളയും രംഗത്തെത്തി.