കൊവിഡ് പ്രതിരോധം: കോഴിക്കോട് 22 വാർഡുകളിൽ അതിതീവ്ര നിയന്ത്രണം


കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകളിലെ 15 വാർഡുകളിലും കോഴിക്കോട് കോർപ്പറേഷനിലെ ഏഴ് വാർഡുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ സാംബശിവ റാവു ഉത്തരവിട്ടു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി.

പഞ്ചായത്തും വാർഡും: കിഴക്കോത്ത് (12ാം വാർഡ്), വേളം (16), ആയഞ്ചേരി (2), ഉണ്ണികുളം (6), മടവൂർ (6), അഴിയൂർ (4,5), ചെക്യാട് (10), തിരുവള്ളൂർ (14), നാദാപുരം (15), ചങ്ങരേത്ത് (3), കായക്കൊടി (6,7,8) എടച്ചേരി (16) എന്നീ ഗ്രാമപഞ്ചായത്തുകളിലെയും കോഴിക്കോട് കോർപ്പറേഷനിലെയും (42, 43, 44, 45, 54, 55, 56 വാർഡുകൾ) കൊവിഡ് ഹോട്സ്പോട്ടായ വാർഡുകളിലാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്. ഈ വാർഡുകൾക്കകത്തെ റോഡുകളിലൂടെ വാഹനഗതാഗതം പാടില്ല. അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല. ഇവിടങ്ങളിലുള്ളവർ അടിയന്തര വൈദ്യസഹായത്തിനല്ലാതെ വാർഡിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവർ മേൽപറഞ്ഞ വാർഡുകളിലേക്ക്  പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്. 

ഭക്ഷ്യ അവശ്യ വസ്തുക്കൾ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ രണ്ട് മണിവരെയും മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളു. വീടുകൾക്ക് പുറത്ത് ഒരുകാരണവശാലും ആളുകൾ കൂട്ടം കടി നിൽക്കാൻ പാടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed