കാഞ്ഞങ്ങാട്ട് പ്ലസ്ടു വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കാസർഗോഡ്: പ്ലസ്ടു വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. കാഞ്ഞങ്ങാട് മാവുങ്കാൽ കാട്ടുകുളങ്ങര സ്വദേശി പ്രകാശിന്റെ മകൾ നവ്യ പ്രകാശ്(17) ആണ് മരിച്ചത്. കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്ത് കളിയാട്ട മഹോത്സവത്തിൽ തെയ്യം കാണുന്നതിനിടെ ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ കാണാതായ നവ്യയെ പിന്നീട് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോസ്ദുർഗ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിയാണ് നവ്യ. നാഷണൽ തയ്ക്കോണ്ടൊ ചാന്പ്യൻഷിപ്പിൽ പങ്കെടുത്ത് നിരവധി മെഡലുകൾ നവ്യ നേടിയിട്ടുണ്ട്. രജനിയാണ് മാതാവ്. ഏക സഹോദരി നയന പ്രകാശ്.