ഇനി മദ്യക്കുപ്പികൾ വലിച്ചെറിയേണ്ട; ബിവറേജസ് ഷോപ്പുകളില്‍ വില്‍ക്കാം


തിരുവനന്തപുരം: മദ്യം വാങ്ങുക മാത്രമല്ല, ബിവറേജസ് ഷോപ്പുകളില്‍ ഇനി മദ്യക്കുപ്പികള്‍ വില്‍ക്കുകയും ചെയ്യാം. ക്ലീന്‍ കേരള കമ്പനിയുമായി ബിവറേജസ് കോര്‍പ്പറേഷന്‍ ഇത് സംബന്ധിച്ച കരാര്‍ ഒപ്പിട്ടതോടെയാണ് പുതി നടപടി. ഇനി ഉപയോഗം കഴിഞ്ഞ മദ്യക്കുപ്പികള്‍ പരിസരപ്രദേശങ്ങളില്‍ വലിച്ചെറിയേണ്ടതില്ല. ഇവ ബിവറേജസ് ഷോപ്പുകളിൽ വിൽക്കുകയാണെങ്കിൽ 

ഒരു ഫുള്‍ ഗ്ലാസ് കുപ്പിക്ക് മൂന്ന് രൂപ ലഭിക്കും. പ്ലാസ്റ്റിക് കുപ്പിക്കാണെങ്കില്‍ ഒരു കിലോ എത്തിച്ചാല്‍ പതിനഞ്ച് രൂപയും ലഭിക്കും. ബിയര്‍കുപ്പിക്ക് ഒരു രൂപയും ലഭിക്കും. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കുപ്പികള്‍ വില്‍ക്കുന്നവര്‍ തന്നെ അത് തിരിച്ചെടുക്കുകയും ചെയ്യുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ കേര്‍പ്പറേഷനുകളുടെ പരിധിക്കുള്ളിന്‍ നിന്നും കുപ്പികള്‍ ശേഖരിക്കുന്നതിനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. തുടര്‍ന്ന് സംസ്ഥാനത്താകെ പദ്ധതി ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed