തൃശൂരിൽ പനി ബാധിച്ച് അധ്യാപിക മരിച്ചു

തൃശൂർ: സംസ്ഥാനത്ത് ഒരു പനി മരണം കൂടി റിപ്പോർട്ട് ചെയ്തു. തൃശൂർ അരിന്പൂരിൽ പനി ബാധിച്ച് അധ്യാപിക മരിച്ചു. എറവ് കുറുപ്പത്ത് വേണുഗോപാലന്‍റെ ഭാര്യ രഞ്ജന (51) ആണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചെയായിരുന്നു മരണം. മലപ്പുറം പനന്പാട് എ.യു.പി സ്കൂളിലെ അധ്യാപികയായിരുന്നു. ഭർത്താവ് വേണുഗോപാലൻ (മുൻ പഞ്ചായത്ത് സെക്രട്ടറി). മക്കൾ: വൈശാഖ്, അശ്വതി.