ദുബൈ പോലീസിലെ ഉദ്യോഗസ്ഥര്‍ കേരള പോലീസ് ആസ്ഥാനം സന്ദര്‍ശിച്ചു


തിരുവനന്തപുരം: ദുബൈ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ കേരള പോലീസ് ആസ്ഥാനം സന്ദർശിച്ചു. ബ്രിഗേഡിയർ ഖാലിദ് അൽ റസൂഖിയുടെ നേതൃത്വത്തിലാണ് അഞ്ച് പോലീസ് ഓഫീസർമാർ അടങ്ങിയ സംഘം സന്ദർശനത്തിന് എത്തിയത്.

കേരള പോലീസിലെ വിവിധ വിഭാഗത്തിലെ പ്രവർത്തനങ്ങൾ ഡി.ജി.പി ലോകനാഥ് ബെഹ്‌റയുടെ നേതൃത്വത്തിലുള്ള സംഘം വിശദീകരിച്ചു. കേരള പോലീസിന്റെ ശാസ്ത്രീയ കുറ്റാന്വേഷണ രീതികൾ, ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റോബോട്ട് സംവിധാനം തുടങ്ങിയവയെ കുറിച്ച് അവർ വിശദമായി ചോദിച്ചറിഞ്ഞു. കേരള പോലീസ് സൈബർ ഡോമും സംഘം സന്ദർശിച്ചു.

You might also like

Most Viewed