പുൽവാമ ആക്രമണത്തിൽ ജെയ്ഷെയ്ക്ക് പങ്കില്ലെന്ന് പാകിസ്ഥാൻ


 ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിനെ ന്യായീകരിച്ച് പാകിസ്ഥാൻ രംഗത്ത്. പുൽവാമ ഭീകരാക്രമണത്തിൽ ജെയ്ഷെയ്ക്ക് പങ്കില്ലെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി വ്യക്തമാക്കി. ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഭീകരാക്രമണത്തിന് പിന്നിൽ ജെയ്ഷെ മുഹമ്മദാണെന്ന ആരോപണം ഉയർന്നതിന് പിന്നാലെ സംഘടനയുടെ നേതൃത്വത്തെ പാകിസ്ഥാൻ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ ആരോപണങ്ങൾ ജെയ്ഷെ നിഷേധിച്ചുവെന്നും ഷാ മുഹമ്മദ് ഖുറേഷി വ്യക്തമാക്കി. ഇതോടെ പുൽവാമ ആക്രമണത്തിന് പിന്നിൽ ജെയ്ഷെ മുഹമ്മദാണെന്ന ഇന്ത്യയുടെ വാദം കൂടിയാണ് പാകിസ്ഥാൻ തള്ളുകയായിരുന്നു. പുൽവാമ ആക്രമണത്തിന്‍റെ അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് നിലപാട് മാറ്റി ഷാ മുഹമ്മദ് ഖുറേഷിയുടെ പ്രസ്താവന. പാകിസ്ഥാൻ മന്ത്രിയുടെ പ്രസ്താവനയോട് ഇന്ത്യ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

You might also like

Most Viewed