പെരിങ്ങത്തൂരിൽ ബസ് പുഴയിലേക്കു മറിഞ്ഞ് മൂന്നു മരണം

തലശേരി : പെരിങ്ങത്തൂരിൽ ബസ് പുഴയിലേക്കു മറിഞ്ഞ് രണ്ടു യാത്രക്കാരും ഒരു ജീവനക്കാരനുമുൾപ്പെടെ മൂന്നു പേർ മരിച്ചു. കണ്ടക്ടർ കൂത്തുപറമ്പ് സ്വദേശി ജിത്തു, ചൊക്ലി സ്വദേശികളായ പ്രേമലത, മകൻ പ്രജിത്ത് എന്നിവരാണു മരിച്ചത്. രാവിലെ അഞ്ചരയോടെ പാലത്തിന്റെ കൈവരി തകർത്ത് ബസ് പുഴയിലേക്കു മറിയുകയായിരുന്നു. ബസ് പൂർണമായും പുഴയിൽ മുങ്ങി. പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല.
ബാംഗ്ലൂരിൽനിന്ന് നാദാപുരത്തെത്തി തലശേരിക്കു പോകുമ്പോഴാണ് ബസ് അപകടത്തിൽപെട്ടത്. പാലത്തിന്റെ കൈവരിയിൽ ഇടിച്ച ബസ് നിയന്ത്രണം വിട്ടു പുഴയിലേക്ക് മറിയുകയായിരുന്നു. ബസിലുണ്ടായിരുന്ന മുഴുവൻ പേരെയും കരക്കെത്തിച്ചിട്ടുണ്ട്. ആരെങ്കിലും അടിയിൽപ്പെട്ടുപോയിട്ടുണ്ടോയെന്ന പരിശോധന തുടരുന്നു.