യുവ മാധ്യമ പ്രവർത്തകൻ മരിച്ച നിലയിൽ

കോഴിക്കോട് : യുവ മാധ്യമ പ്രവർത്തകൻ നിഥിന്‍ദാസിനെ (26) മരിച്ച നിലയിൽ കണ്ടെത്തി. മീഡിയവൺ സബ് എഡിറ്റർ എറണാകുളം തോപ്പുംപടി ചുള്ളിക്കൽ തോപ്പിൽ വീട്ടിൽ വേലായുധന്റെയും പത്മിനിയുടേയും മകനാണ്. രണ്ട് വർഷമായി മീഡിയാവൺ എഡിറ്റോറിയൽ ടീം അംഗവും വാർത്താവതാരകനുമാണ്.
ഇന്നലെ വൈകീട്ടത്തെ ഷിഫ്റ്റിൽ ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്ന നിതിൻദാസ് സമയമായിട്ടും എത്താത്തതിനെ തുടർന്ന് സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. തുടർന്ന് ചാനൽ ഓഫിസിനടുത്തുള്ള താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവമറിയുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.